ഡോളിക്ക്‌ അമിത നിരക്ക്‌ ഈടാക്കുന്നുവെന്ന്‌ പരാതി

0


ശബരിമല: തീര്‍ഥാടകരില്‍നിന്നു ഡോളി തൊഴിലാളികള്‍ അമിത നിരക്ക്‌ ഈടാക്കുന്നതായി പരാതി. ദേവസ്വം ബോര്‍ഡ്‌ മലകയറ്റത്തിനും ഇറക്കത്തിനുമായി പറഞ്ഞിരിക്കുന്ന അംഗീകൃത തുക 5200 രൂപയാണ്‌. എന്നാല്‍, ഒരു വശത്തേക്കു മാത്രം 4000 മുതല്‍ 5000 രൂപ വരെയും ഇരു ഭാഗത്തേക്കുമായി 7500 മുതല്‍ പതിനായിരം രൂപ വരെയും വാങ്ങുന്നവരുണ്ട്‌.
കഴിഞ്ഞ ദിവസം എത്തിയ പ്രായമായ തീര്‍ഥാടകയില്‍നിന്ന്‌ ഒരു വശത്തേക്ക്‌ 4000 രൂപ വാങ്ങിയതായി ആക്ഷേപം ഉണ്ട്‌. ഇവര്‍ മടക്കയാത്രയ്‌ക്ക്‌ തുക ചോദിച്ചപ്പോള്‍ 3000 നല്‍കണമെന്നു ശഠിച്ചു. എന്നാല്‍ അവരുടെ കൈവശം രണ്ടായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന്‌ നിരവധി തൊഴിലാളികളുടെ അടുത്ത്‌ ചോദിച്ച ശേഷമാണ്‌ അതില്‍ ഒരാള്‍ ഇവരെ 2000 രൂപയ്‌ക്ക്‌ പമ്പയിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ തയാറായത്‌.
ഡോളിക്ക്‌ തുക വാങ്ങുന്നതിനു പുറമേ ചായ കുടിക്കാനും മറ്റുമായി തീര്‍ഥാടകരില്‍നിന്ന്‌ വീണ്ടും പണം ഈടാക്കുന്നതായും പരാതി ഉണ്ട്‌.
നീലിമല ടോപ്പില്‍ തങ്ങുന്ന ഡോളി തൊഴിലാളികള്‍ അവിടെനിന്നു തീര്‍ത്ഥാടകരെ കയറ്റി മരക്കൂട്ടം വരെ കൊണ്ടു വിടുകയും അമിതചാര്‍ജ്‌ ഈടാക്കുകയും ചെയ്യുന്നുവെന്നും പരാതിയുമുണ്ട്‌. ദൂരസ്‌ഥലങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരില്‍ പലര്‍ക്കും ദേവസ്വത്തിന്റെ അംഗീകൃത നിരക്ക്‌ അറിയില്ല. അതിനാല്‍ ഡോളി തൊഴിലാളികള്‍ എത്ര ചോദിച്ചാലും കൊടുക്കുന്ന സ്‌ഥിതിയുമുണ്ട്‌. ഈ ചൂഷണത്തിനെതിരേ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്‌തമാണ്‌. അമിതചാര്‍ജ്‌ ഈടാക്കുന്നതൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രീപെയ്‌ഡ്‌ ഡോളി കൗണ്ടര്‍ തുടങ്ങണമെന്നും ആവശ ്യമുണ്ട്‌. അങ്ങനെ വന്നാല്‍ ഡോളികള്‍ക്ക്‌ നമ്പരിടും. തീര്‍ഥാടകര്‍ തുക കൗണ്ടറില്‍ അടച്ച്‌ രസീത്‌ വാങ്ങണം. തുടര്‍ന്ന്‌ ദര്‍ശനത്തിനു ശേഷം മടങ്ങി പമ്പയില്‍ എത്തുമ്പോള്‍ കൗണ്ടറില്‍നിന്ന്‌ ഡോളിക്കാര്‍ക്ക്‌ അവരുടെ തുക നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ അമിതചാര്‍ജ്‌ ഈടാക്കുന്നതൊഴിവാക്കാനാകും

LEAVE A REPLY

Please enter your comment!
Please enter your name here