എറണാകുളം നഗരത്തിലെ എസ് എസി എസ് ടി ഹോസ്റ്റലിനു മുന്നിൽ ഹോക്കി താരമായ വിദ്യാർത്ഥിയെ വാഹനം ഇടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി

0

കൊച്ചി: എറണാകുളം നഗരത്തിലെ എസ് എസി എസ് ടി ഹോസ്റ്റലിനു മുന്നിൽ ഹോക്കി താരമായ വിദ്യാർത്ഥിയെ വാഹനം ഇടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി. ഹോസ്റ്റലിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അഭിജിത്ത് എന്ന വിദ്യാർത്ഥിയാണ് ചികിത്സ തേടിയത്. പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനമാണ് ഇടിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു.

പട്ടികജാതി വികസന ഓഫീസറുടെ ഡ്രൈവർ ഷാജിയാണ് യുവാവിനെ വാഹനമിടിപ്പിച്ചതെന്നാണ് പരാതി. വാഹനമിടിക്കുന്നത് കണ്ട് പട്ടികജാതി വികസന ഓഫീസർ സന്ധ്യ തടയുക പോലും ചെയ്തിട്ടില്ലെന്നും അഭിജിത്ത് ആരോപിച്ചു.

കൊച്ചി എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്ത് ഫോർഷോർ റോഡിലുള്ള എസ്‌സിഎസ്ടി ഹോസ്റ്റലിനു മുന്നിലാണ് സംഭവം. ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ ജീപ്പ് യുവാവിനു നേരെ ഇടിച്ചു കയറ്റിയെന്നാമ് ദൃക്‌സാക്ഷികൾ പറയുന്നത്. ഹോസ്റ്റലിൽ നിന്നു പുറത്തേക്കു വരികയായിരുന്ന എസ്‌സി വികസന വകുപ്പിന്റെ വാഹനം തടഞ്ഞതിനാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. വാഹനം യുവാവിന്റെ കാലിൽ കൂടി കയറ്റിയതായും ദൃക്‌സാക്ഷികൾ പറയുന്നു.

കാല് ഒടിഞ്ഞ യുവാവ് അരമണിക്കൂറിലേറെയാണ് നിലവിളിച്ചു റോഡിൽ കിടന്നത്. അകത്തേയ്ക്കു കയറിപ്പോയ ഓഫിസറും ഡ്രൈവറും നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെയാണ് പുറത്തിറങ്ങിയത്. ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ എത്തിയാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിക്കേറ്റ് റോഡിൽ കിടന്ന് അഭിജിത്ത് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് നാളുകളായി ഹോസ്റ്റലിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് ഇതേ വാർഡനെ ഇവിടെ തന്നെ വീണ്ടും നിയമിച്ചു. ഇത് ചോദ്യംചെയ്ത് ജില്ലാ പട്ടിക വികസന ഓഫീസറെ കാണാൻ എത്തിയതായിരുന്നു അഭിജിത്ത്.

അപ്പോഴാണ് ഡ്രൈവർ ഷാജി വാഹനം മുന്നോട്ടെടുക്കുകയും അഭിജിത്തിനെ ഇടിക്കുകയായുമായിരുന്നു. നിലത്തുവീണ അഭിജിത്ത് എഴുന്നേറ്റ് മുന്നോട്ട് പോകാനൊരുങ്ങവേ ഇയാൾ വീണ്ടും വാഹനം ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പരിക്കേറ്റ അഭിജിത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പട്ടികജാതി ജില്ലാ വികസന ഓഫിസർ കെ.സന്ധ്യ സഞ്ചരിച്ചിരുന്ന വാഹനമാണ് യുവാവിനെ ഇടിച്ചത്. ഡ്രൈവർ ഷാജിയാണ് ഇടിച്ചു കയറ്റിയതെന്നാണ് വിവരം. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറായ സന്ധ്യ. അഭിജിത്തിന്റെ ആരോപണം സന്ധ്യ നിഷേധിച്ചു. പരിശോധനയ്ക്ക് എത്തിയ തങ്ങളെ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്നും കൈയേറ്റം ചെയ്‌തെന്നുമാണ് ഇവരുടെ പരാതി. തന്റെ വാഹനത്തിന്റെ ഡ്രൈവറെയും കൈയേറ്റം ചെയ്‌തെന്ന് ഇവർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here