രണ്ടു വയസ്സുകാരനെ അയൽവാസിയുടെ പൂവൻകോഴി ആക്രമിച്ചതായി പരാതി

0

രണ്ടു വയസ്സുകാരനെ അയൽവാസിയുടെ പൂവൻകോഴി ആക്രമിച്ചതായി പരാതി. മുഖത്തും തലയിലും പലയിടത്തായി മുറിവേറ്റ കുട്ടിയെ വീടിനുള്ളിൽ നിന്നും ഓടിയെത്തിയ മാതാവാണ് കോഴിയിൽ നിന്നു രക്ഷിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോഴി ആക്രമിച്ചത്. ഇടതുകണ്ണിനു താഴെയും കവിളത്തും നെറ്റിയിലും തലയിലും മുറിവേറ്റ കുട്ടിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

18ന് രാവിലെ 10.30ന് മഞ്ഞുമ്മൽ മുട്ടാർകടവ് റോഡിൽ കോൽപറമ്പിൽ കെ.എ.ഹുസൈൻകുട്ടിയുടെ വീട്ടിലാണ് സംഭവം. അയൽവാസി കടവിൽ ജലീലിന്റെ പൂവൻകോഴിയാണ് ഹുസൈൻകുട്ടിയുടെ മകളുടെ കുട്ടിയെ ആക്രമിച്ചത്. ജലീലിനെതിരെ ഹുസൈൻകുട്ടി നൽകിയ പരാതിയിൽ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സകൾക്കായി കുട്ടി അഞ്ച് ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു.

ഇതേ കോഴി മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം കോഴിയുടെ ഉടമസ്ഥനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹുസൈൻകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയു

Leave a Reply