വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കിൽപ്പെട്ട് കടലില്‍ കാണാതായി

0

വിശാഖപട്ടണം: വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കിൽപ്പെട്ട് കടലില്‍ കാണാതായി. ഭീമിലി ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.

കോ​ള​ജി​ലെ​ത്താ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഏ​ഴ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഘം ഭീ​മി​ലി ബീ​ച്ചി​ല്‍ പോ​യ​ത്. ഇ​വ​രി​ല്‍ നാ​ലു​പേ​ര്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി.

കു​ളി​ക്കു​ന്ന​തി​നി​ടെ സൂ​ര്യ എ​ന്ന വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​വു​ക​യാ​യി​രു​ന്നു. സൂ​ര്യ​യെ ക​ണ്ടെ​ത്താ​ന്‍ സാ​യി എ​ന്ന വി​ദ്യാ​ര്‍​ഥി ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങി.

എ​ന്നാ​ല്‍ പി​ന്നീ​ട് സാ​യി​യെ​യും ക​ട​ലി​ല്‍ കാ​ണാ​താ​യി. ഭ​യ​ന്നു​പോ​യ ബാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

ഉ​ട​ൻ ത​ന്നെ ഐ​എ​ൻ​എ​സ് ക​ലിം​ഗ ക​പ്പ​ലി​ലെ ഇ​ന്ത്യ​ൻ നാ​വി​ക സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​വ​രെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Leave a Reply