വിവാദ ഭൂമിയിടപാട് കേസിൽ കർദിനാളിന് തിരിച്ചടി; മാർ ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണം

0

കൊച്ചി: സിറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കർദിനാൾ വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടു ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നതുമായിരുന്നു കർദിനാളിന്റെ ആവശ്യം. കേസ് മുൻപ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കർദിനാൾ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here