അ​രു​ൺ ഗോ​യ​ലി​നെ തെ​ര. ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ച ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

0

ന്യൂഡൽഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്‍റെ ഫയലുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി. വ്യാഴാഴ്ച തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി അറിയിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് നി​യ​മ​നം. സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ച് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ക​യാ​ണ്. നി​യ​മ​ന ന​ട​പ​ടി​ക​ൾ സു​താ​ര്യ​മെ​ങ്കി​ൽ ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ മ​ടി എ​ന്തി​നെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നി​യ​മ​ന​കാ​ര്യ​ങ്ങ​ളി​ൽ പു​തി​യ സ​മി​തി വേ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി‍​ര്‍​ദ്ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here