ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ കരുത്തരുടെ പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ യുറഗ്വയെ കീഴടക്കി പോർച്ചുഗീസ്

0

ദോഹ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ കരുത്തരുടെ പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ യുറഗ്വയെ കീഴടക്കി പോർച്ചുഗീസ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ യുറഗ്വയുടെ ഭാവി തുലാസിലായി. അടുത്ത മത്സരം ജയിച്ചാലും മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും യുറഗ്വയുടെ ഭാവി നിർണയിക്കുക.

രണ്ട് വിജയങ്ങളുമായി പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ നിലവിൽ ഒന്നാമതാണുള്ളത്. ആദ്യ മത്സരത്തിൽ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗീസ് പട തകർത്തത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുള്ള ഘാനയാണ് പട്ടികയിൽ രണ്ടാമത്. അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രമേ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവൂ.

11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ യുറഗ്വയ് ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി. കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. യുറഗ്വയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി. 17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്‌ത്തിയതിന് ബോക്‌സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് യുറഗ്വൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പട ആയിരുന്നു.

32-ാം മിനിറ്റിൽ മുന്നിലെത്താൻ യുറഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ യുറഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റൻക്കർ തൊടുത്തുവിട്ട ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റ സേവ് ചെയ്തു. യുറഗ്വായ് ഗോളടിക്കാൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പോർച്ചുഗൽ പ്രതിരോധം ഭേദിക്കാനായില്ല. സ്വന്തം ഹാഫിൽ നിന്ന് ടോട്ടനം താരം പോർച്ചുഗീസ് താരങ്ങളെ ഒരോന്നായി കബളിപ്പിച്ച ബോക്‌സ് വരെയെത്തി. പോർച്ചുഗൽ ഗോൾകീപ്പർ കോസ്റ്റ മുന്നോട്ട് വന്ന് ഷോട്ട് തടുത്തില്ലായിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ തന്നെ യുറഗ്വയ് മനോഹരമായ നിമിഷമായി അത് മാറേയനെ.വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടത് വിങ്ങിൽ നിന്നുള്ള ബ്രൂണോയുടെ കിടിലൻ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയിൽ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോൾ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനകൾക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോൾ സ്‌കോറർ ബ്രൂണോ ഫെർണാൺസാണെന്ന് അറിയിക്കുകയായിരുന്നു.

ഒരു ഗോൾ വീണതോടെയാണ് യുറഗ്വയ് ഉണർന്ന് കളിച്ചത്. ഗോൾമടക്കാനായി തിരക്കിട്ട് ശ്രമം. സുവാരസിനെ കളത്തിലെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. നിരവധി അവസരങ്ങളാണ് കവാനിക്കും ബെന്റക്കറിന് മുന്നിൽ വന്നത്. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ ലഭിച്ച പെനൽറ്റികൂടി പോർച്ചുഗൽ ലക്ഷ്യത്തിലെത്തിച്ചതോടെ യുറഗ്വയുടെ വഴിയടഞ്ഞു. 75-ാം മിനിറ്റിൽ മാക്സി ഗോമസിന്റെ ഉഗ്രൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റുകളിൽ സുവാരസിനും അരസ്‌കാറ്റയ്ക്കും പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് മികച്ച അവസരങ്ങൾ കിട്ടി. പോർച്ചുഗീസ് പ്രതിരോധത്തെ പിളർന്ന് വാൽവെർദേ നൽകിയ പാസ് സ്വീകരിച്ച് അരസ്‌കാറ്റ ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പറെ മികടക്കാനായില്ല. ഡീഗോ കോസ്റ്റ മികച്ച സേവുമായി പോർച്ചുഗലിന്റെ രക്ഷകനായി.

Leave a Reply