ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങൾ വാങ്ങി; പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

0

ഒറ്റപ്പാലം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം വലിയകുന്ന് പി. പ്രശാന്തിനെയാണ്‌ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ 22-കാരിയുടെ പരാതിയിലാണ് നടപടി.

അഞ്ചുമാസംമുമ്പാണ് സാമൂഹികമാധ്യമം വഴി യുവതിയെ ഇയാൾ പരിചയപ്പെട്ടത്. ഇവർ തമ്മിലുള്ള ബന്ധം ശക്തമായതോടെയാണ് ചൂഷണംചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇരുവരുംതമ്മിലുള്ള ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ അയച്ചുവാങ്ങുകയും പിന്നീട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പ്രചരിപ്പിക്കയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഐ.ടി. നിയമം 66 (ഇ) പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here