മണപ്പുറം നടപ്പാലത്തിൽ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

0

ആലുവ : മണപ്പുറം നടപ്പാലത്തിൽ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്ത് നിന്ന് നാട്ടുകാരായ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്.

ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന ആൾ പാന്റ്‌സും ഷർട്ടും ഷൂസുമാണ് ധരിച്ചിരിക്കുന്നത്. കാറിന്റെ താക്കോൽ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11ന് ആണ് ഇയാൾ പുഴയിലേക്ക് ചാടിയതെന്ന് പാലത്തിലുണ്ടായിരുന്നവർ പറഞ്ഞു. കൈവശമുള്ള പണം പുഴയിലേക്കെറിഞ്ഞ ശേഷമാണ് ചാടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here