ഗുജറാത്തിൽ ബിജെപിയുടെ തോരോട്ടമാകും; അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ…

0

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സർവേ ഫലങ്ങളും വ്യക്തമാക്കുന്നത്. എബിപി സി വോട്ടർ, ഇന്ത്യ ടി വി അഭിപ്രായ സർവെ ഫലങ്ങൾ അനുസരിച്ച് ​ഗുജറാത്തിൽ ബിജെപി നേടുക വൻ വിജയമാണ്.

എബിപി സി വോട്ടർ അഭിപ്രായ സർവ്വെയിൽ 182 സീറ്റിൽ ബിജെപി 131 മുതൽ 139 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 31 മുതൽ 39 സീറ്റുകൾ വരെ നേടുമ്പോൾ ആം ആദ്മി പാർട്ടി ഏഴ് മുതൽ 15 വരെ സീറ്റുകൾ നേടുമെന്ന് സർവ്വെ പറയുന്നു.

ഇന്ത്യ ടി വിയുടെ അഭിപ്രായ സർവ്വെയിൽ ബിജെപി 119 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസിന് 59 സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി മൂന്ന് സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർക്ക് ഒരു സീറ്റ് കിട്ടുമെന്നും സർവ്വെ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആം ആദ്മി ദേശീയ ജോയിന്റ് സെക്രട്ടറി ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നത് എഎപിക്ക് തിരിച്ചടിയായി. കോൺഗ്രസിന്റെ 43 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു.

ഗുജറാത്തിൽ ശക്തമായ സാന്നിധ്യമായി മാറാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചു കൊണ്ടാണ് പാർട്ടി നേതാവ് ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നത്. ഡൽഹി എ ഐ സി സി ആസ്ഥാനത്ത് ഗുജറാത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഡോ.രഘു ശർമ്മയുടേയും പി.സി.സി അദ്ധ്യക്ഷൻ ജഗ്ദിഷ് താക്കൊർ, പാർലമെന്ററി പാർട്ടി ലീഡർ സുഖ്‌റാം റതാവ എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്ഗ്രസ് പ്രവേശനം. അതിനിടെ കോൺഗ്രസ് 43 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്ത് വിട്ടു.രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here