ഐക്കരനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂശാരിപ്പടിയിൽ പാടം നികത്തുന്നതിനെതിരേ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി മൂവാറ്റുപുഴ ആർ.ഡി.ഒ. യ്ക്ക് പരാതി നൽകി

0

ഐക്കരനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂശാരിപ്പടിയിൽ പാടം നികത്തുന്നതിനെതിരേ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി മൂവാറ്റുപുഴ ആർ.ഡി.ഒ. യ്ക്ക് പരാതി നൽകി. വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോ ഉണ്ടായിട്ടും നെൽപ്പാടം മണ്ണിട്ട് നികത്തിയതിനെതിരേയാണ് ബി.ജെ.പി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് വിഭീഷ് കടമറ്റം പരാതി നൽകിയത്. അനുമതിയോടെയാണ് പാടം നികത്തുന്നതെന്നാണ് നികത്തുന്നവർ അവകാശപ്പെടുന്നത്. ഒന്നര ഏക്കറോളം പാടം നികത്തുന്നതോടെ 50 ഹെക്ടറോളം പാടത്തെ കൃഷിയാണ് നിലച്ചതെന്ന് ബി.ജെ.പി. ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here