ബ്യൂട്ടി പാർലറിൽ പോകുന്ന യുവതികൾ ശ്രദ്ധിച്ചെങ്കിൽ വലിയ അപകടം; ബ്യൂട്ടി പാർലർ സ്‌‌ട്രോക്ക് സിൻഡ്രോമിനെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം

0

ഹൈദരാബാദ്: മുടിമുറിക്കാനായി ബ്യൂട്ടിപാർലറിൽ എത്തിയ യുവതിക്ക് സ്ട്രോക്ക് വന്ന വിവരം റിപ്പോർട്ട് ചെയ്തതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ‘ബ്യൂട്ടി പാർലർ സ്‌‌ട്രോക്ക് സിൻഡ്രോം’. ഹൈദരാബാദ് സ്വദേശിനിയായ യുവതിക്ക് സ്ട്രോക്ക് വന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുടിവെട്ടുന്നതിന് മുൻപ് മുടി കഴുകുന്നതിനായി ബേസിനിലേയ്ക്ക് കഴുത്ത് ചരിക്കുന്നതിനിടെയാണ് യുവതിക്ക് സ്ട്രോക്ക് വന്നത്. തലച്ചോറിലേയ്ക്ക് രക്തം എത്തിക്കുന്ന പ്രധാനപ്പെട്ട രക്തക്കുഴലുകളിൽ ഒന്ന് അമർന്ന് സ്‌ട്രോക്ക് വരുകയായിരുന്നെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

തലക്കറക്കം, ഓക്കാനം, ഛർദി എന്നിവയാണ് സ്ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഇത്തരം ലക്ഷങ്ങൾ അനുഭവപ്പെട്ടതിന് പിന്നാലെ യുവതി ഒരു ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റിനെ കണ്ടെങ്കിലും ഗ്യാസ്‌ട്രിക് പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി. പിന്നാലെ ഒരുവശം ചരിഞ്ഞ് നടക്കുന്നതും ശരീരം ദുർബലമാകുന്നതും ശ്രദ്ധയിൽപ്പെട്ടതോ‌ടെ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സ്ത്രീയുടെ തലച്ചോറിലും കഴുത്തിലെ ഒരു രക്തക്കുഴലിലും രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിൽ തുടരുകയാണ്.

1993ൽ അമേരിക്കയിലാണ് ബ്യൂട്ടി പാർലർ സ്‌‌ട്രോക്ക് സിൻഡ്രോം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴുത്ത് മസാജ് ചെയ്യുന്നതിനായി ബ്യൂട്ടി പാർലറിലേയ്ക്ക് പോകുന്ന പുരുഷൻമാരിൽ ഇത് കൂടുതലായും കണ്ടുവരുന്നതായും ഡോക്ടർമാ‌ർ പറയുന്നു. കഴുത്തും തലയും അമർത്തുമ്പോൾ മൃദുലമായ രക്തക്കുഴലുകൾക്ക് മുറിവ് പറ്റുമെന്നും ഇത് സ്‌ട്രോക്കിന് കാരണമാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here