പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കിടക്കയിൽ നിന്ന് താഴെ വീണതുപോലയേ ഉള്ളൂ; മുഖ്യമന്ത്രി ഇതാണ് വികസനമെന്ന് വിചാരിച്ചാൽ നിവൃത്തി ഇല്ല’; എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്കാരം നൽകിയതെന്ന് അറിയില്ലെന്ന് എംപി പരമേശ്വരൻ

0

തൃശൂര്‍: കേരള സര്‍ക്കാരിന്‍റെ ആദ്യ കേരള ശ്രീ പുരസ്കാരം നൽകിയതറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എന്തിനാണ് തനിക്ക് പുരസ്കാരം നൽകിയതെന്ന് അറിയില്ലെന്നും എംപി പരമേശ്വരൻ. പുരസ്കാരത്തെ കുറിച്ച് ഔദ്യോഗികമായി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും എംപി പരമേശ്വരൻ വിമർശനം തുടരുകയാണ്. നടപ്പാക്കുന്ന തീരുമാനം മുഴുവനും ശരിയാകണമെന്നില്ല. അർഥമില്ലാത്ത പദ്ധതിയാണ് കെ. റെയിൽ. അർഥമില്ലാത്ത വികസന സങ്കല്പമെന്ന് ബോധ്യപ്പെടുന്നില്ല. ഇതാണ് വികസനമെന്ന് വിചാരിച്ചാൽ നിവൃത്തി ഇല്ല. ഒരു ലക്ഷം സംരംഭങ്ങൾ എന്ന ശരിയായ തീരുമാനം നടപ്പാക്കാൻ അണികളെ തയാറാക്കിയില്ല. അവനവന് വേണ്ടതാണെന്ന് അണികളെ ബോധ്യപ്പെടുത്തിയില്ല. പിണറായിയുടേതുൾപ്പടെയുള്ള മൗലികമായ വികസന സങ്കൽപം തെറ്റാണ്

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അന്നും ഇന്നും വേദനയില്ല. കിടക്കയിൽ നിന്ന് താഴെ വീണതുപോലയേ ഉള്ളൂ. പാർട്ടിയിൽ നിന്ന് പുറത്തായശേഷം എഴുതിയത് മുമ്പെഴുതിയതിന്റെ തുടർച്ചയെന്നും എംപി പരമേശ്വരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here