എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളിൽ ഇരുന്നു നൈജീരിയയിൽനിന്നു 11 ദിവസം നീണ്ട കടൽയാത്രയ്ക്കുശേഷം സ്പെയിനിലെ കനേറി ഐലന്റ്സിൽ എത്തിയ 3 കുടിയേറ്റക്കാരെ അധികൃതർ ആശുപത്രിയിലാക്കി

0

എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളിൽ ഇരുന്നു നൈജീരിയയിൽനിന്നു 11 ദിവസം നീണ്ട കടൽയാത്രയ്ക്കുശേഷം സ്പെയിനിലെ കനേറി ഐലന്റ്സിൽ എത്തിയ 3 കുടിയേറ്റക്കാരെ അധികൃതർ ആശുപത്രിയിലാക്കി. 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് സാഹസികമായി ഇവർ സഞ്ചരിച്ചത്. മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്.
പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടൻ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here