മിന്നുന്ന പ്രകടനവുമായി ലയണൽ മെസി മുന്നിൽ നിന്ന് ന‌‌യിച്ചപ്പോൾ നിർണായക മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്‍റീന‌യ്ക്ക് വിജ‌യം

0

മിന്നുന്ന പ്രകടനവുമായി ലയണൽ മെസി മുന്നിൽ നിന്ന് ന‌‌യിച്ചപ്പോൾ നിർണായക മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്‍റീന‌യ്ക്ക് വിജ‌യം. എതിരില്ലാത്ത രണ്ട് ഗോളിനാ‌യിരുന്നു അർജന്‍റീന‌‌യുടെ ജയം.

വി​ര​സ​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന‌‌‌​യു‌​ടെ ര​ണ്ട് ഗോ​ളു​ക​ളും. മ​ത്സ​ര​ത്തി​ന്‍റെ 64ാം മി​നി​റ്റി​ൽ മെ​സി​യു​ടെ ഗോ​ളി​ലൂ​ടെ നീലപ്പ‌‌ട ലീ​ഡ് നേ​ടി. 87ാം മി​നി​റ്റി​ൽ മെ​സി​യു​ടെ പാ​സി​ൽ 21 വയസുകാരൻ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് വ​ല കു​ലു​ക്കി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന‌ ​നി​ർ​ണാ​യ​ക ജ​യം സ്വ​ന്ത​മാ​ക്കി.

ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​യി. പോ​ള​ണ്ടു​മാ​യി ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ടീ​മി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Leave a Reply