മൈലക്കാട് ദേശീയ പാതയിലെ അപകടം പ്ലസ്ടുകാരിയായ മകളെ സ്കൂളിലാക്കാൻ പോകുന്നതിനിടെ; പിന്നിൽ നിന്ന് ഇടിച്ച ശേഷം ബൈക്കുമായി ലോറി സഞ്ചരിച്ചത് നൂറ് മീറ്ററോളം; നടുറോഡിൽ അച്ഛന്റെയും മകളുടേയും ജീവനെടുത്തത് ഡ്രൈവറുടെ ഭാഗത്തെ വീഴ്ചയെന്നും പോലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയ പാതയിലേ അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി.

ബൈക്കിൽ ഇടിച്ച ശേഷം ബൈക്കുമായി ലോറി 100 മീറ്ററോളം ദൂരം മുന്നോട്ടു നീങ്ങുന്നത് വിഡിയോയിൽ കാണാം. ദേശീയപാതയിൽ രാവിലെ ഒൻപതു മണിയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയാണ് ഗോപകുമാറും കുടുംബവും താമസിക്കുന്നത്.

അപകടമുണ്ടായ ശേഷവും മുന്നോട്ടു നീങ്ങിയ ലോറി നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ബഹളം വച്ചതോടെയാണ് നിർത്തിയത്. ഗോപകുമാറിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗോപകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരി, അവിടെവച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലറാണ് ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചത്.

സംഭവത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഗുരതര അനാസ്ഥയാണെന്ന് വ്യക്തമാക്കുന്നതാണ് അപകടദൃശ്യങ്ങൾ. ബൈക്കിന്റെ
ലോറി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായതായി മോട്ടോർ വാഹനവകുപ്പും പൊലീസും വ്യക്തമാക്കി. ഡ്രൈവറേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here