മനംനിറച്ച്‌ അല്‍ നഹ്‌ദ

0


ദോഹ: അറബ്‌ പൈതൃകത്തിന്റെ കലാസപര്യയുമായി ഖത്തരി വനിതകളുടെ അല്‍ നഹ്‌ദ കലാ സംഘം ലോകകപ്പ്‌ ആരാധകരുടെ ശ്രദ്ധ നേടുന്നു.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്‌റ്റേഡിങ്ങള്‍ ചുറ്റുകയാണ്‌ ഈ പെണ്‍കൂട്ടം. ആരാധകര്‍ക്കായി നടത്തുന്ന കലാ പ്രകടനങ്ങളില്‍ 24 വനിതകളുടെ അല്‍ നഹ്‌ദയുടെ കലാസംഘം അവതരണത്തിലും ശൈലിയിലും വേഷവിധാനത്തിലും വേറിട്ടു നില്‍ക്കുന്ന സര്‍ഗ വിരുന്നിലൂടെ വിസ്‌മയമായി. അല്‍ ഖോറിലെ അല്‍ ബെയ്‌ത് സ്‌റ്റേഡിയത്തിലായിരുന്നു ആദ്യ അവതരണം. നാടോടി നൃത്തങ്ങളായ അല്‍ ഖമാരി, അല്‍ സമ്രി, അല്‍ ദസ, വീറ്റ്‌ ഗ്രൈന്‍ഡിങ്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ നൃത്തരൂപങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ നിന്നെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്കായി അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ്‌ അല്‍ നഹ്‌ദയിലെ കലാകാരികള്‍.

Leave a Reply