ആറുമാസത്തിനുശേഷം ചൈനയില്‍ വീണ്ടും കോവിഡ്‌ മരണം

0


ബെയ്‌ജിങ്‌: കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായ ചൈനയില്‍ ആറുമാസത്തിനുശേഷം വൈറസ്‌ ബാധിച്ച്‌ മരണം. കോവിഡ്‌ സ്‌ഥിരീകരിച്ച എണ്‍പത്തേഴുകാരനാണ്‌ ഇന്നലെ മരിച്ചത്‌.
വൈറസ്‌ ബാധ രൂക്ഷമായ സാഹചര്യത്തില്‍ തലസ്‌ഥാനമായ ബെയ്‌ജിങ്ങിലടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനിടെയാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കഴിഞ്ഞ മേയിലാണ്‌ രാജ്യത്ത്‌ ഏറ്റവും ഒടുവില്‍ കോവിഡ്‌ മരണം സ്‌ഥിരീകരിച്ചത്‌. നേരിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന വയോധികനാണ്‌ ഇന്നലെ നില വഷളായി മരിച്ചത്‌.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനം 24,000 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇന്നലെ തലസ്‌ഥാന നഗരമായ ബെയ്‌ജിങ്ങില്‍ മാത്രം 621 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കേസുകളുടെ എണ്ണം പെരുകിയതോടെ നഗരത്തിലെ വമ്പന്‍ ഷോപ്പിങ്‌ മാളുകളില്‍ ചിലത്‌ അടച്ചിടുകയും റസ്‌റ്റോറന്റുകളില്‍ ഇരുന്നുള്ള ഭക്ഷണ വിതരണം തടയുകയും ചെയ്‌തിട്ടുണ്ട്‌.

Leave a Reply