20 വർഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷം ഗുജറാത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള വ്യക്തിക്ക് സീറ്റ് നൽകി ബിജെപി

0

അഹമ്മദാബാദ്: 20 വർഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷം ഗുജറാത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള വ്യക്തിക്ക് സീറ്റ് നൽകി ബിജെപി. വ്യാര മണ്ഡലത്തിൽ മോഹൻ കൊങ്കണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ബിജെപി, ദക്ഷിണ ഗുജറാത്തിലെ ആദിവാസി – ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനുള്ള സ്വാധീനം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

2007 മു​ത​ൽ വ്യാ​ര മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പു​നാ​ജി ഗ​മി​തി​ന്‍റെ ന്യൂനപക്ഷ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​നാ​യി​യാ​ണ് ഹ​രി​പ​ര ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള പ്രാ​ദേ​ശി​ക നേ​താ​വാ​യ കൊ​ങ്ക​ണി​യെ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ​ത്. 1995 മു​ത​ൽ സ​ജീ​വ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ങ്ക​ണി നി​ല​വി​ൽ ത​പി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

2.23 ല​ക്ഷം വോ​ട്ട​ർ​മാ​രി​ലെ 45% ക്രി​സ്ത്യ​ൻ മതവിശ്വാസികൾ ത​ന്നെ പി​ന്തു​ണ​യ്ക്കു​മെ​ന്നും വ്യാ​ര മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ക്കു​മെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട കൊ​ങ്ക​ണി, ബി​ജെ​പി​യു​ടെ ഹി​ന്ദു​ത്വ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ചെ​ന്നും ഇ​ത് “സ​ബ്കാ സാ​ത്ത് സ​ബ്കാ വി​ശ്വാ​സ്’ യു​ഗ​മാ​ണെ​ന്നും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here