കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി; 181 പന്നികളെ കൊന്നൊടുക്കി

0

കോട്ടയം: കോട്ടയം ആർപ്പുക്കരയിലും മുളകുളത്തും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച 181 പന്നികളെ കൊന്നു. നേരത്തെ വയനാട്ടിലും കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെങ്കിലും പന്നികളിൽ മാരകമായി ബാധിക്കുന്ന വൈറസാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

രോഗ ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്, ചുമ, ശ്വസന പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് പന്നികളില്‍ ഈ രോഗത്തിന്റെ ലക്ഷണമായി കാണുക. ലക്ഷണങ്ങള്‍ പന്നികളില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗഡോക്ടറെ വിവരം അറിയിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here