മലപ്പുറത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ്

0

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here