വീട് വൃത്തിയാക്കുന്നതിനിടെ കുരങ്ങുകൾ കൂട്ടമായി ആക്രമിച്ചു; രണ്ടാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

0

വീടി​ന്റെ രണ്ടാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുരങ്ങുകളുടെ ആക്രമണത്തെ തുടർന്നാണ് യുവാവ് മുകളിൽ നിന്ന് വീണത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയിൽ കയറിയതായിരുന്നു ആശിഷ്.

വൃത്തിയാക്കുന്നതിനിടെ വീടിൻറെ മുകളിൽ ഇരുന്നിരുന്ന ഒരു കൂട്ടം കുരങ്ങൻമാർ ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിൻറെ ഇടയ്ക്ക് കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു.

വീഴ്ച്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ആശിഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രവേശ വാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here