മരങ്ങൾക്കിടയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

0

കോലഞ്ചേരി : മരങ്ങൾക്കിടയിൽ കുടുങ്ങിയ പശുവിനെ പട്ടിമറ്റം അഗ്നിരക്ഷാസേന മരം മുറിച്ച് രക്ഷപ്പെടുത്തി. പട്ടിമറ്റം കുഴിപ്പിള്ളി മുഹ്‌യദ്ദീന്റെ രണ്ടു വയസ്സ് പ്രായുള്ള പശുവാണ് മരങ്ങളുടെ ഇടയിൽ കുടുങ്ങിയത്.


പശുവിനെ മേയാൻ വിട്ടിരുന്ന സമയത്ത് മരങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. പശുവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിലെത്തിയ സംഘം പശുവിന്റെ ഇരുവശത്തുമുണ്ടായിരുന്ന മരങ്ങൾ യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചുമാറ്റി പശുവിനെ രക്ഷിച്ചു.

Leave a Reply