മുടിവെട്ടാൻ വന്ന ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; ബാർബർ അറ​സ്റ്റിൽ

0

നീലേശ്വരം: മുടിവെട്ടാൻ വന്ന ആറാം ക്ലാസുകാരനെ പീഡിപ്പിച്ച കേസിൽ ബാർബർ അറ​സ്റ്റിൽ. കാസർ​കോട് നീലേശ്വരത്താണ് സംഭവം. ഡൽഹി നോർത്ത് ഈസ്റ്റിലെ മുസ്തഫാബാദ് സ്വദേശി അർബാസ്(21) ആണ് അറ​സ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുടി മുറിക്കാൻ വന്ന പന്ത്രണ്ട് വയസുകാരനെ ഷോപ്പിലെ രഹസ്യമുറിയിൽ തലയിൽ ഷാമ്പൂ തേച്ചുപിടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ഇറങ്ങിയോടിയ വിദ്യാർഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് നാട്ടുകാരെത്തി അർബാസിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അർബാസിനെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here