21 ദിവസം പ്രായമുള്ള ശിശുവിന്റെ ഉദരത്തില്‍ 8 ഭ്രൂണങ്ങള്‍; സംഭവം റാഞ്ചിയില്‍

0

റാഞ്ചി: റാഞ്ചിയില്‍ 21 ദിവസം മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണങ്ങള്‍. റാഞ്ചിയിലെ ആശുപത്രിയില്‍ നടത്തിയ ഓപറേഷനില്‍ വയറിനുള്ളില്‍ സിസ്റ്റ് പോലെ കെട്ടിക്കിടന്ന എട്ട് ഭ്രൂണങ്ങളാണ് നീക്കം ചെയ്തത്. മൂന്നു സെന്റീമീറ്റര്‍ മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വലെ വലിപ്പമുള്ളവയായിരുന്നു ഇവയെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ എം.ഡി ഇമ്രാന്‍ പറഞ്ഞു.

ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം (എഫ്‌ഐഎഫ്) എന്ന അപൂര്‍വ്വ പ്രതിഭാസമാണിതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വൈക്യമുള്ള ഭ്രൂണം ഒപ്പമുള്ള മറ്റൊരു ഭ്രൂണത്തിനുള്ളില്‍ കയറിപ്പറ്റുന്ന അവസ്ഥയാണിത്. നവജാത ശിശുക്കളുടെ വയറ്റില്‍ നിന്നും ഭ്രൂണം കണ്ടെത്തുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എട്ട് ഭ്രൂണങ്ങള്‍ ലഭിക്കുന്നത് ആദ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തില്‍ ഒരു കേസില്‍ മാത്രമാണ് ഇത്തരം പ്രതിഭാസമുണ്ടാവുക.

ജാര്‍ഖണ്ഡിലെ രാംഘട്ട് ജില്ലയില്‍ ഒക്‌ടോബര്‍ 10നായിരുന്നു കുഞ്ഞിന്റെ ജനനം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പരിശോധനയില്‍ വയറ്റില്‍ ഒരു മുഴ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.

ഡയഫ്രത്തിന്റെ താഴെയായിരുന്നു ഈ മുഴ. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തുപ്തികരമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇത് അപൂര്‍വ്വ സംഭവമായതില്‍ രാജ്യാന്തര മെഡിക്കല്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും റാഞ്ചിയിലെ റാണി ഹോസ്പിറ്റല്‍ മേധാവി രാജേഷ് സിംഗ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here