സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന കേസിൽ 3 പേർ പിടിയിൽ

0

സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന കേസിൽ 3 പേർ പിടിയിൽ. സ്കൂൾ പരിസരത്തു നിന്നാണ് ഇന്നലെ രാവിലെ 9നു പ്ലസ്‌ വൺ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. കുഴിത്തൊളു സ്വദേശി നിഷിൻ (20), കുഴികണ്ടം സ്വദേശി അഖിൽ (19), അപ്പാപ്പിക്കട സ്വദേശി നോയൽ (18) എന്നിവരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളെ പോക്സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ടി.ഡി.സുനിൽകുമാർ, എസ്ഐമാരായ അശോകൻ, ലാൽഭായ്, ജോസ്, എഎസ്ഐമാരായ ഇന്ദിര, സജിമോൻ, സിപിഒമാരായ വിനോദ് കുമാർ, സജുരാജ്, റോയ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

Leave a Reply