ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം കഠിനതടവ്

0


തൃശൂർ: യൂണിഫോം തയിക്കുന്നതിനുള്ള അളവെടുക്കാന്‍ വന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ തയ്യല്‍ക്കാരന് 17വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തളിക്കുളം കാളിദാസാ നഗറില്‍ രാജനെ(51)യാണ് കുന്നകുളം ഫാസ്റ്റ്ട്രാക്ക് പോക്‌സോ കേസ് കോടതി ജഡ്ജി റീനാ ദാസ് ശിക്ഷിച്ചത്.

2015ലാ​ണ് സം​ഭ​വം. യൂ​ണി​ഫോ​മി​ന്‍റെ അ​ള​വെ​ടു​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ലാ​ണ് കു​ട്ടി എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave a Reply