വേറെന്ത് വേണം? ‘; ആശീർവാദം ഏറ്റുവാങ്ങി കളക്ടർ മാമൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

0

ആലപ്പുഴ: ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിലെ സുപരിചിത മുഖമാണ് കളക്ടർ കൃഷ്ണ തേജ ഐഎഎസ്. അതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പ് ആയിരുന്നു. അങ്ങനെ അദ്ദേഹം കുട്ടികളുടെ കളക്ടർ മാമൻ ആയി. പിന്നീട് തന്റെ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിവരിച്ചു കൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടതും സന്തോഷമറിയിച്ചതും.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനു​ഗ്രഹിക്കുന്നതായി ഫോട്ടോയിൽ കാണാം. കസേരയിലിരുന്ന്, തലയൽപം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീർവാദം ഏറ്റുവാങ്ങുകയാണ് കളക്ടർ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 8700 ലൈക്കുകളും 250 ലധികം റിട്വീറ്റുകളുമാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. കളക്ടറുടെ സുമനസ്സിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും പ്രതികരണം. വേറെന്ത് വേണം? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അയാംഫോർആലപ്പി എന്ന് ഹാഷ്ടാ​ഗും ചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here