വിവാഹാഭ്യര്‍ഥന നിരസിച്ചത് പകയായി; 22 വയസുകാരിയെ മൂന്നാം നിലയില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്

0

നോയിഡ: വിവാഹാഭ്യര്‍ഥന നിരസിച്ചത് പകയായി. 22 വയസുകാരിയെ മൂന്നാം നിലയില്‍നിന്ന് തള്ളിയിട്ട് യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്താണ് സംഭവം. യുവതിയുടെ മൃതദേഹവുമായി പോകുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. പ്രതി ഗൗരവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോഷിപുര്‍ ശര്‍മ മാര്‍ക്കറ്റിലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയിജീവനക്കാരിയായ ശീതളാണ് (22) കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ചയാണ് സംഭവം. ഗൗരവിന്റെ വിവാഹഭ്യര്‍ഥന ശീതള്‍ നിരസിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തള്ളി താഴേക്കെറിയുകയായിരുന്നു. തുടര്‍ന്ന് താഴെയെത്തിയ ഗൗരവ് ദൃക്‌സാക്ഷികളോട് മരിച്ചുകിടക്കുന്നത് തന്റെ സഹോദരിയാണെന്ന് പറയുകയും ആശുപത്രിയിലേക്കെന്ന വ്യാജേന മൃതദേഹവുമായി പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലേക്കാണ് മൃതദേഹം കൊണ്ടുപോകാന്‍ താന്‍ ഉദ്ദേശിച്ചതെന്ന് ഗൗരവ് പോലീസിനോട് പറഞ്ഞു. യുവതിയുമായി തന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ഈയിടയായി തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഗൗരവിന്റെ മൊഴി.

‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൗരവ് ശീതളിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് തുടര്‍ന്നപ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് പോലീസില്‍ പരാതി ലഭിച്ചു. പരാതിയില്‍ അറസ്റ്റ് ചെയ്ത ഗൗരവിനെ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു’- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, ഗൗരവുമായി ചേര്‍ന്ന് പോലീസുകാര്‍ ഉണ്ടാക്കിയ ‘ഉടമ്പടി’ സ്വീകരിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here