യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്

0

അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. 310 പുതിയ കേസുകളാണ് യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത്.

297 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

18,665 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 139,321 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here