​പീഡനക്കേസ് താരത്തിന് ആശംസകളുമായി ഹണിട്രാപ്പ് താരദമ്പതികൾ

0

പീഡനക്കേസ് താരത്തിന് ആശംസകളുമായി ഹണിട്രാപ്പ് താരദമ്പതികൾ. പീഡനക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റ താരം മീശക്കാരൻ വിനീത് വിജയനാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ ഫീനിക്‌സ് കപ്പിൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. വിനീതിന്റെ ഇൻസ്റ്റ റീൽ വീഡിയോയ്ക്ക് താഴെയായിരുന്നു ഫീനിക്‌സ് കപ്പിളിന്റെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ശേഷം ഭാഗം സ്‌ക്രീനിൽ, അല്ലേ ബ്രോ എന്നായിരുന്നു കപ്പിളിന്റെ കമന്റ്.

യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വിനീത് വിജയന്റെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്റെ ഒരു സുഹൃത്ത് ചതിച്ചതാണെന്നും ആരെയും പീഡിപ്പിച്ചിട്ടില്ലെന്നുമായിരുന്നു വിനീതിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് വിനീത് തന്റെ അക്കൗണ്ടിൽ പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്തത്. ഇതിനു താഴെയായിരുന്നു ഫീനിക്‌സ് കപ്പിളിന്റെ കമന്റുകൾ. ‘ഈ സമയവും കടന്നു പോകും’ എന്നായിരുന്നു ഒരു കമന്റ്. പലരുടെയും കമന്റുകൾക്ക് മറുപടി നൽകിയിട്ടുള്ള വിനീത് ഈ കമന്റിനും മറുപടി നൽകിയിട്ടുണ്ട്. ‘ഉവ്വ് ഉവ്വേ’ എന്നായിരുന്നു കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ശേഷം ഭാഗം സ്‌ക്രീനിൽ അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’ എന്നായിരുന്നു കമന്റ്. വിനീത് ഈ കമന്റിനും മറുപടി നൽകിയിട്ടുണ്ട്. ‘അതു പിന്നെ പറയാനുണ്ടോ, ബിഗ് സ്‌ക്രീനിൽ തന്നെ ആക്കിക്കളയാം’ എന്നായിരുന്നു വിനീതിന്റെ കമന്റ്.

പീഡനക്കേസിൽ വിനീത് വിജയൻ അറസ്റ്റിലായതിനു തൊട്ടു പിന്നാലെയായിരുന്നു ഫീനിക്‌സ് കപ്പിളും പിടിയിലാകുന്നത്. വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി എന്ന കേസിലായിരുന്നു ഇവരടക്കം അഞ്ച് പേർ പിടിയാലയത്.

LEAVE A REPLY

Please enter your comment!
Please enter your name here