ഖത്തറിലേക്ക് വിമാന സര്‍വ്വീസുകൾ വർധിപ്പിച്ച് യുഎഇ

0

അബുദാബി: ലോകകപ്പ് അനുബന്ധിച്ച് ഖത്തറിലേക്ക് പ്രതിദിന വിമാന സർവീസുമായി യുഎഇ. സ്ഥിരം സർവീസുകൾക്ക് പുറമെയാണ് നൂറിലധികം സർവീസുകൾ ഏർപ്പെടുത്തുന്നത്. ലോകകപ്പിനോടനുബന്ധിച്ച് പ്രതിദിനം 6600 പേരാണ് യുഎഇയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലെ ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കാണ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നത്.

സ്പെഷ്യൽ സര്‍വ്വീസുകളായ മാച്ഡേ ഷട്ടില്‍ സര്‍വ്വീസുകളുള്‍പ്പടെ നൂറിലധികം സര്‍വ്വീസുകളാണ് യുഎഇ ഖത്തറിലേക്ക് നടത്തുന്നതെന്ന് ദുബായ് ജിഡിആര്‍എഫ് മേധാവി ലഫ്റ്റ്നന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്റിമര് പറഞ്ഞു.

ഫിഫ ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാള്‍ പ്രേമികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം യുഎഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തേക്കാണ് ഈ സംവിധാനം ലഭ്യമാവുക. മാത്രമല്ല ഖത്തറിലേക്ക് ദുബായ് വഴി എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള നിരവധി സൗകര്യങ്ങളും യുഎഇ ഒരുക്കിയിട്ടുണ്ട്.

Leave a Reply