ഇന്റർനെറ്റ് ഫോൺവിളി; യുഎഇയിൽ അനുമതി 17 ആപ്പുകൾക്ക്

0

അബുദാബി: അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ വിളി നടത്തുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അനധികൃത മാർഗത്തിലൂടെ ഫോൺ വിളി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി അറിയാത്ത ഒട്ടേറെ മലയാളികളും വിപിഎൻ ഉപയോഗിച്ച് വിളിക്കുന്നുണ്ട്. പിടിക്കപ്പെട്ടാൽ സൈബർ നിയമം അനുസരിച്ച് തടവും 20 ലക്ഷം ദിർഹം (4.5 കോടി രൂപ) പിഴയുമാണ് ശിക്ഷ.

അനുമതിയുള്ള ആപ്പുകൾ

മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ.

LEAVE A REPLY

Please enter your comment!
Please enter your name here