വിഴിഞ്ഞം തുറമുഖ സമരം; സമരപന്തൽ ഉടൻ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി

0

കൊച്ചി; വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തേ നോട്ടിസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply