ഇന്ത്യയിൽ വിശന്നിരിക്കുന്നവന്റെ എണ്ണം കൂടുന്നു

0

ഇന്ത്യയിൽ വിശന്നിരിക്കുന്നവന്റെ എണ്ണം കൂടുന്നു. ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്‌ഐ) ഇന്ത്യയുടെ നില വീണ്ടും താഴേയ്ക്ക് പോയി. ഇന്ത്യയിലെ 22.4 കോടി ആളുകൾക്ക് ആവശ്യത്തിനു പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് നമ്മുടെ രാജ്യം.

121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിൽ ഇന്ത്യ 29.1 സ്‌കോറുമായി 107ാം സ്ഥാനത്താണ്. 109ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ള ഏഷ്യൻ രാജ്യം. പാക്കിസ്ഥാൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), ശ്രീലങ്ക (64) എന്നിവയെല്ലാം നമ്മളെക്കാൾ ഏറെ മുന്നിലാണ്. 2021ൽ ഇന്ത്യ 101ാം റാങ്കിലും 2020 ൽ 94ാം റാങ്കിലുമായിരുന്നു.

എന്നാൽ, കുട്ടികളിലെ വളർച്ച മുരടിപ്പ് 201216 ൽ 38.7% ആയിരുന്നത് 201721 ൽ 35.5% ആയി കുറഞ്ഞിട്ടുണ്ട്. ശിശുമരണം 2014 ൽ 4.5% ആയിരുന്നത് 2020 ൽ 3.3% ആയി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here