മലയാള സിനിമയിലെ താരവുമായി മീനാക്ഷിയുടെ കല്ല്യാണം; ഇനി അറിയാനുള്ളത് രണ്ടുപേർ മാത്രമെന്ന് ദിലീപ്

0

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളത്തിന് പ്രിയപ്പെട്ടവളാണ് മീനാക്ഷി. നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീനാക്ഷി തെരഞ്ഞെടുത്തത് സിനിമയല്ല, മറിച്ച് ആതുരസേവന രം​ഗമാണ്. എംബിബിഎസ് പഠനത്തിന് ചേർന്ന മീനാക്ഷിയുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ച. മലയാള സിനിമയിലെ താരമാണ് മീനാക്ഷിയുടെ വരനെന്നും വാർത്തകൾ പ്രചരിച്ചു. അതിന്റെ വാസ്തവം വ്യക്തമാക്കുകയാണ് ദിലീപ് ഇപ്പോൾ.

ഞാനും എന്റാളും ഷോയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം.”എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യൽമീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാൻ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ വേറെ ആൾക്കാർ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാൽ കിട്ടാത്ത കാര്യമാണ്”- ദിലീപ് പറഞ്ഞു.

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് ദിലീപ് ഒരു ചാനൽ പരിപാടിയുടെ ഭാഗമാവുന്നത്. ഞാനും എന്റാളും എന്ന് പറഞ്ഞപ്പോഴേ ഭാര്യ ഭർതൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറിച്ചെല്ലാനുമൊക്കെ എല്ലാവർക്കും താൽപര്യമല്ലേ, ആ ഒരു താൽപര്യം മനസിലാക്കിയാണ് ഞാൻ ഷോയിലേക്ക് വരാമെന്ന് സമ്മതിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടെന്നും ദിലീപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here