എടപ്പാളിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; സിസിടിവികൾ പരിശോധിക്കുന്നു

0

എടപ്പാൾ ∙ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. ഇന്നലെ രാത്രി ഏഴരയോടെയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്തു. ശബ്ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി.

ദീപാവലിയുടെ ഭാഗമായി ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. സമീപത്തുനിന്ന് ഇതിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ ആരാണ് പൊട്ടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസിന്റെ നേതൃത്വത്തിൽ ടൗണിലെ സിസിടിവികൾ പരിശോധിച്ചു വരികയാണ്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് പടക്കം എറിഞ്ഞതെന്നാണ് സൂചന. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഫൊറൻസിക് സംഘം ഇന്നു പരിശോധനയ്ക്കെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here