കൊല്ലത്ത് യുവതിയെയും മകനെയും ഭര്‍തൃ വീട്ടുകാര്‍ ഇറക്കിവിട്ട സംഭവം; പരാതിയുമായി മൂത്ത മരുമകളും…

0

കൊല്ലം; കൊട്ടിയത്ത് തഴുത്തലയിൽ മരുമകളെ കുഞ്ഞിനൊപ്പം ഇറക്കിവിട്ട വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും. അതുല്യയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ വിമിക്കാണ് സമാനമായ ദുരനുഭവം ഉണ്ടായത്. തന്റെ സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം ഭര്‍തൃവീട്ടുകാര്‍ കൊല്ലാനും വീട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിച്ചെന്ന് വിമി പറഞ്ഞു.

ഇന്നലെ വൈകുന്നേരം മകനെ സ്കൂളിൽ നിന്ന് വിളിക്കാൻ പോയപ്പോഴാണ് അതുല്യയെ ഭർത്താവിന്റെ വീട്ടുകാർ ഇറക്കി വിട്ടത്. നാട്ടുകാർ ഇടപെട്ട് ഗേറ്റിനുള്ളിൽ ഇരുവരെയും കയറ്റിയെങ്കിലും സിറ്റൗട്ടിൽ ഇരുന്ന് അമ്മയ്ക്കും മകനും നേരം വെളുപ്പിക്കേണ്ടി വന്നിരുന്നു. സ്ത്രീധന പീഡനമാണെന്ന് അതുല്യ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണമെന്നും പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതിനാലവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസമെന്നും അതുല്യ പറഞ്ഞു.

Leave a Reply