കോടിയേരിയുടെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റിട്ടു; കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിക്കെതിരെ കലാപാഹ്വാനത്തിന് കേസ്

0

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലക‍‍‍ൃഷ്ണന്റെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റിട്ട സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. ഹൈസ്ക്കൂൾ അധ്യാപികയായ ​ഗിരിജ കെവിക്കെതിരെയാണ് കേസ്. കൊല്ലപ്പെട്ട കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണ് ​ഗിരിജ.
കലാപാഹ്വാനത്തിന് കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തി. കേസെടുത്തത് പ്രതികാര നടപടിയാണെന്ന് ബിജെപി ആരോപിച്ചു.

Leave a Reply