ബസ് ഓടിക്കുന്നതിനിടെ വാട്സാപ്പിൽ ചാറ്റ്.! ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

0

കണ്ണൂർ: ബസ് ഓടിക്കുന്നതിനിടെ വാട്സാപ്പിൽ ചാറ്റ് ചെയ്ത് സ്വകാര്യ ബസ് ഡ്രൈവർ. തലശ്ശേരി സ്വദേശി ലിജിൻ ആണ് വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ഉപയോഗിച്ചത്.സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാൻ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ നോട്ടീസ് നൽകി. കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു.

കുറ്റം തെളിഞ്ഞാൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. അതേസമയം വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
പത്തനംതിട്ട റാന്നിയിൽ നിന്ന് സ്കൂൾ കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസ്സിൽ നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സംവിധാനവും കണ്ടെത്തി. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here