മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടുത്തം

0

ഒഡീഷ; മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കമാൽ ദ്വീപിന് സമീപമാണ് സംഭവം. തീപിടിത്തമുണ്ടായതിനെ തുടർന്ന് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടുകയായിരുന്നു. ഇവരെ കോസ്റ്റ്ഗാർഡിന്റെ കപ്പൽ രക്ഷപ്പെടുത്തി. തീപിടുത്തത്തിൽ പത്തോളം മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധമ്ര പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും മറൈൻ പോലീസും സ്ഥലത്തെത്തി 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എഞ്ചിന് സമീപമാണ് തീ ആളിപ്പടർന്നതെന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. സംഭവത്തിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply