ഉത്തരാഖണ്ഡിലെ ഹിമപാതം: മരിച്ചവരുടെ എണ്ണം 19 ആയി

0

ഉത്തരാഖണ്ഡിലെ ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 19 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. 30 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. മരിച്ചവരെല്ലാം ഉത്തരകാശി നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും പരിശീലകരുമാണ്. ചൊവ്വാഴ്ച ദ്രൗപതി കാ ദണ്ഡ കക കൊടുമുടി കീഴടക്കിയ ശേഷം സംഘം മടങ്ങുന്നതിനിടെയാണ് 17,000 അടി ഉയരത്തിൽ ഹിമപാതമുണ്ടായത്. മഴയും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഉത്തരകാശി ജില്ലാ ഭരണകൂടം ട്രക്കിംഗും പർവതാരോഹണവും മൂന്ന് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.

Leave a Reply