പക്ഷാഘാതത്തെത്തുടര്‍ന്നു തളര്‍ന്നു കിടന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍

0

പക്ഷാഘാതത്തെത്തുടര്‍ന്നു തളര്‍ന്നു കിടന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍. മംഗലംഡാമിന് സമീപം രണ്ടാംപുഴ അട്ടവാടി സണ്ണി അഗസ്റ്റിന്റെ ഭാര്യ മേരി(68)യാണു കൊല്ലപ്പെട്ടത്. മകന്‍ െഷെജു (38)വിനെ മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണു സംഭവം. പക്ഷാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മേരിയെ മൂന്നിനു െവെകുന്നേരമാണ് വീട്ടിലെത്തിച്ചത്
. ഇവരെ പരിചരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. തല ചുമരിലിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തലയ്ക്കും നെഞ്ചിനുമേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മേരിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. െഷെജുവും മേരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. െഷെജുവിന്റെ ഭാര്യ ആറ് മാസം മുമ്പ് പിണങ്ങിപ്പോയിരുന്നു. അമ്മ കട്ടിലില്‍ നിന്നു വീണു പരുക്കേറ്റെന്നും ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും പിറ്റേന്നു രാവിലെ െഷെജു അയല്‍ക്കാരോടു പറഞ്ഞിരുന്നു.
സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ െഷെജു കുറ്റം സമ്മതിക്കുകയായിരുന്നു. മേരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിച്ചു.
െവെകുന്നേരത്തോടെ െഷെജുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആലത്തൂര്‍ ഡിെവെ.എസ്.പി: ആര്‍. അശോകന്‍, ചിറ്റൂര്‍ ഡിെവെ.എസ്.പി: സി. സുന്ദരന്‍, വടക്കഞ്ചേരി സി.ഐ: എ. ആദംഖാന്‍, നെന്മാറ സി.ഐ: എം. മഹേന്ദ്രസിംഹന്‍, മംഗലംഡാം എസ്.ഐ: ജമേഷ് എന്നിവരും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here