ആലും ആര്യവേപ്പും വിവാഹിതരായി; സദ്യയൊരുക്കി നാട്ടുകാർ; കേരളത്തിൽ നടന്ന വിചിത്രമായ ആചാരം ഇങ്ങനെ

0

പാലക്കാട്: കൗതുകകരമായ നിരവധി കല്യാണങ്ങൾ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. മാത്രമല്ല കല്യാണവീടുകൾ പോർക്കളമാകുന്ന വാർത്തകളും കുറവല്ല. എന്നാൽ ഇതെല്ലം നടക്കുന്നത് രണ്ടു മനുഷ്യർ തമ്മിൽ നടക്കുന്ന കല്യാണവീടുകളിലാണ്. എന്നാൽ ഇനി പറയാനുള്ളത് ആക്കം കൗതുകവും രസകരവുമായ ഒരു കല്യാണത്തിന്റെ കഥയാണ്. വരാനും വധുവും ആരാണെന്നു എന്നുള്ളതാണ് ഈ കല്യാണത്തിന്റെ സവിശേഷത.

മരങ്ങള്‍ തമ്മില്‍ കല്യാണമോ എന്ന ചോദ്യമാകും ഇപ്പോള്‍ നിങ്ങളുടെ മനസില്‍ തോന്നുക. അതെ ശരിയാണ്, മരങ്ങള്‍ തമ്മിലും വിവാഹിതരാവും. ഇവിടെ താലി ചാര്‍ത്തി വിവാഹിതരായത് രണ്ട് മരങ്ങള്‍ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മില്‍. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്യാണത്തിലുമുണ്ട്.

ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്. ഹിന്ദുവിവാഹങ്ങളുടെ എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം നടത്തിയത്. 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കി. നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here