മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ മദ്യ സൽക്കാരത്തിനിടെ കൊലപാതകം; ബിന്ദുകുമാറിനെ കൊന്ന് കുഴിച്ചു മൂടിയത് മുത്തുകുമാറിന്റെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച്; ചങ്ങനാശ്ശേരി ദൃശ്യം മോഡൽ കൊലപാതകത്തിൽ മുഴുവൻ പ്രതികളും അഴിക്കുള്ളിലാകുമ്പോൾ…

0

ചങ്ങനാശേരി: ആലപ്പുഴയിൽനിന്നു കാണാതായ യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി ചെമ്മരപ്പള്ളി ഭാഗത്തു താമസിക്കുന്ന പുളിമൂട്ടിൽ വിപിൻ ബൈജു (24), പരുത്തുപ്പറമ്പിൽ ബിനോയ് മാത്യു (27), പൂശാലിൽ വരുൺ പി.സണ്ണി (29) എന്നിവരാണ് അറസ്റ്റിലായത്. വിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്നാണു പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ സഹായിച്ചതിനാണ് കോട്ടയത്തുനിന്നു വരുണിനെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. കേസിലെ മുഴുവൻ പ്രതികളും ഇതോടെ അറസ്റ്റിലായതായി പൊലീസ് വ്യക്തമാക്കി.

Leave a Reply