ആധാർ കാർഡ് ഉള്ളവര്‍ നിർബന്ധമായും ചെയ്തിരിക്കേണ്ടത്..’; സുപ്രധാന അറിയിപ്പുമായി യുഐഡിഎഐ

0

ന്യൂഡൽഹി: നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാർ (aadhaar-card) . ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്ക് പോയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ കുറവായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ എല്ലാം ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത്രയേറെ പ്രാധാന്യമുള്ള ആധാർ ഇപ്പോഴും അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. ഇവരോട് അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ.

10 വർഷത്തിലേറെയായി യുണീക് ഐഡി നൽകിയിട്ടും അവരവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത ആധാർ ഉടമകളോട് തിരിച്ചറിയൽ രേഖകളും റസിഡൻസ് പ്രൂഫ് രേഖകളും അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിച്ചിരിക്കുന്നത്. ആധാർ നമ്പറുകൾ നൽകുന്ന സർക്കാർ ഏജൻസിയാണ് യുഐഡിഎഐ.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ആധാർ കാർഡ് അപ്‌ഡേറ്റ് ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും ചെയ്യാമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. 10 വർഷത്തിന് മുമ്പ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയവരും അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിക്കുന്നുണ്ട്.

ഈ അപ്‌ഡേറ്റ് നിർബന്ധമാണോ എന്ന് യുഐഡിഎഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.10 വർഷം മുമ്പ് ആധാർ സ്വന്തമാക്കുകയും തുടർന്നുള്ള ഒരു വർഷവും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്.

ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയൽ രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്‌ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Leave a Reply