മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

0

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെ പോലീസ് കേസെടുത്തു.

സുരേഷ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയുംമരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളര്‍ന്നത്. സഹോദരന്‍ ഗള്‍ഫിലാണ്. സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്. കഴിഞ്ഞദിവസം വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here