ഒരു ഡോളറിന് 82.33 രൂപ; വീണ്ടും റെക്കോർഡ് ഇടിവിൽ ഇന്ത്യന്‍ കറന്‍സി

0

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് ഇടിവിൽ. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 82.33 ആണ് രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് പൊടുന്നനെ ഇന്നുണ്ടായത്.

82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.

Leave a Reply