പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 50 പേർ കൂടി അറസ്റ്റിൽ

0

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 50 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,341 ആയി. ഇതുവരെ 357 കേസുകളാണ് അക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തു​മാ​ണ് കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി-68, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ-169, കൊ​ല്ലം സി​റ്റി-196, കൊ​ല്ലം റൂ​റ​ൽ-165, പ​ത്ത​നം​തി​ട്ട-143, ആ​ല​പ്പു​ഴ-124, കോ​ട്ട​യം-411, ഇ​ടു​ക്കി-36, എ​റ​ണാ​കു​ളം സി​റ്റി-91, എ​റ​ണാ​കു​ളം റൂ​റ​ൽ-47, തൃ​ശൂ​ർ സി​റ്റി-21, തൃ​ശൂ​ർ റൂ​റ​ൽ-47, പാ​ല​ക്കാ​ട്-89, മ​ല​പ്പു​റം -238, കോ​ഴി​ക്കോ​ട് സി​റ്റി-93, കോ​ഴി​ക്കോ​ട് റൂ​റ​ൽ-96, വ​യ​നാ​ട്-115, ക​ണ്ണൂ​ർ സി​റ്റി-104, ക​ണ്ണൂ​ർ റൂ​റ​ൽ-26, കാ​സ​ർ​ഗോ​ഡ്-62 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള എ​ണ്ണം

LEAVE A REPLY

Please enter your comment!
Please enter your name here