സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാര പദ്ധതി തുടങ്ങി

0

സെറിബ്രൽ പാൾസി: സംസ്ഥാന തല ഉദ്ഘാടനം  മന്ത്രി നിർവഹിച്ചു

ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി (നിപ്മർ ) പോഷകാഹാര പദ്ധതി തുടങ്ങി. പദ്ധതിക്കായി ആരംഭിച്ച പ്രത്യേക ന്യൂട്രീഷ്യസ് കിച്ചണിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു. പോഷകാഹാര പദ്ധതി സംസ്ഥാനത്ത് വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ലോക സെറിബ്രൽ പാൾസി ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ  ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജോജോ അധ്യക്ഷത വഹിച്ചു.
 45 ലക്ഷം രൂപ ചെലവഴിച്ചാണ്  പോഷകാഹാര പദ്ധതി ആരംഭിച്ചത്.
 ഒരു കോടി ചെലവഴിച്ച് തയാറാക്കിയ പരിശീലനാർത്ഥികൾക്കുള്ള താമസ സൗകര്യവും നിപ്മറിന് സമർപ്പിച്ചു. ചടങ്ങിൽ  മികവു തെളിയിച്ചവരെ ആദരിച്ചു.
ആളൂർ ഗ്രാമ പഞ്ചായ ആംഗം മേരി ഐസക് ആശംസ അർപ്പിച്ചു. നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു സ്വാഗതവും ഫിസിയാട്രിസ്റ്റ് ഡോ: ടി.വി. നീന നന്ദിയും ആശംസിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും ഭിന്നശേഷി വിദഗ്ദർക്കുള്ള സാങ്കേതിക സെമിനാറും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here